ചേർത്തലയിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

Advertisement

ആലപ്പുഴ. ചേർത്തലയിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. കോൺഗ്രസ് നേതാവ് കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഉത്തരവ്. സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ആറാം പ്രതിയുമായ ആർ.ബൈജുവിൻ്റെ വധശിക്ഷയാണ് ഹൈക്കോടതി 10 വർഷമാക്കി കുറച്ചത്. കേസിലെ ഒന്ന് മുതൽ നാലുവരെയുള്ള പ്രതികളുടെ ജീവപര്യന്തം തടവ് ഹൈക്കോടതി 10 വർഷമായി കുറച്ചു. ആലപ്പുഴ സെഷൻസ് കോടതി ജീവപര്യന്തം വിധിച്ച അഞ്ചാം പ്രതി സേതുകുമാറിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിട്ടയച്ചു. 2009 നവംബർ 29 നാണ് ചേർത്തല നഗരസഭ 32–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന ദിവാകരനെ പ്രതികൾ കൊലപ്പെടുത്തിയത്.