വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 344ആയി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് അഞ്ചാം ദിനത്തിലേക്ക്. ഇനിയും 206 പേരെ കണ്ടെത്താനുണ്ട് എന്നാണ് വിവരം. ഇന്നലത്തെ തിരച്ചിലില്‍ 14 മൃതദേഹങ്ങളാണ് ലഭിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 210 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 207 മൃതദേഹങ്ങളുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 146 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 134 ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിരുന്നു. ഇവയുടെ പോസ്റ്റുമാര്‍ട്ടം നടപടികളും പൂര്‍ത്തിയായി. നിലവില്‍ ബന്ധുക്കള്‍ക്ക് 119 പേരുടെ മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും കൈമാറി എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.
62 മൃതദേഹങ്ങളാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടക്കൈയും പുഞ്ചിരിവട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. 86 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബേ
ആറ് സോണുകളായി തിരിഞ്ഞ് 40 ടീമുകളാണ് തിരച്ചില്‍ നടത്തുന്നത്. സൈന്യം, എന്‍ ഡി ആര്‍ എഫ്, നേവി, എയര്‍ഫോഴ്സ്, ഡോഗ് സ്‌ക്വാഡ് എന്നിവരും തിരച്ചിലില്‍ പങ്കെടുക്കും. ചാലിയാറിലെ തിരച്ചിലും ഇന്ന് തുടരുന്നുണ്ട്. അതിനിടെ ഇന്നലെ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ജീവന്റെ സാന്നിധ്യമുണ്ട് എന്ന സിഗ്നലിനെ തുടര്‍ന്നായിരുന്നു പരിശോധന.
സ്ഡ് റഡാര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്.