വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 03 ശനി

BREAKING NEWS

👉 വയനാട് ദുരന്തത്തില്‍ മരണസംഖ്യ 334 ആയി.

👉ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം 10,014

👉ദുരന്തമേഖലയിൽ തിരച്ചിലിന് കൂടുതൽ റഡാറുകൾ എത്തിക്കും

👉 206 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു.

👉ലെഫ്.കേണൽ മോഹൻ ലാലും ദുരന്തമേഖലയിലേക്ക്

🌴 കേരളീയം 🌴

🙏 വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 2 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

🙏 വയനാട്ടില്‍ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

🙏 വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാദൗത്യം നടത്തുന്നവര്‍ക്കായി സന്നദ്ധ സംഘടനകളും വ്യക്തികളും കൊണ്ടുവരുന്ന ഭക്ഷണം ചൂരല്‍മല നീലിക്കാപ്പ് സെന്റ് മേരീസ് ചര്‍ച്ചിന് സമീപം സജ്ജീകരിച്ചിരിക്കുന്ന ഫുഡ് കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ. ദുരന്ത പ്രദേശം ഉള്‍പ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാന്‍ ആരും ശ്രമിക്കരുതെന്നും അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.

🙏 വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങള്‍ നേരിട്ടപ്പോള്‍ താങ്ങായി നിന്നവരാണ് പ്രവാസികള്‍.

🙏 വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി പോലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍ തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം.

🙏 വയനാട് ദുരന്തത്തില്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണമെന്നും ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് .വലിയ മാനസിക വിഷമത്തിലാണ് അവര്‍ കഴിയുന്നതെന്നും ക്യാമ്പുകളെ ഒരു വീട് ആയി കണ്ടു ഇടപെടണമെന്നും റിയാസ് പറഞ്ഞു. അഭിമുഖം എടുക്കുന്നത് ഒഴിവാക്കണമെന്നും ക്യാമ്പില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

🙏 ആറ് സംസ്ഥാനങ്ങളിലായി രാജ്യത്തെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ കേരളത്തിലെ 131 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും.

🙏 എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി.

🙏 വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

🙏 വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് ഗവര്‍ണര്‍മാരുടെ യോഗത്തില്‍ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുവാന്‍ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

🙏 വയനാട് ദുരന്തമേഖലയിലെ പുനരധിവാസത്തിന് 25 ലക്ഷം രൂപ വകയിരുത്തി സിപിഎം.

🇳🇪 ദേശീയം 🇳🇪

🙏 നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ഒരു ശരീരത്തിന്റെ രോഗങ്ങള്‍ മാറ്റാനായി പലതരം ചികിത്സകള്‍ ചെയ്യുന്നത് പോലെ അപാകതകള്‍ പരിഹരിക്കും. എന്നാല്‍, നീറ്റ് ഇല്ലാതാക്കില്ല. നീറ്റ് പരീക്ഷ ചിട്ടയായ രീതിയില്‍ രൂപപ്പെടുത്തിയ സംവിധാനമാണ്.

🙏 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. വയനാട് ഉരുള്‍പൊട്ടലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്.

🙏 ഡല്‍ഹി ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദില്ലി ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി . സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കണമെന്നും കോടതി നിര്‍ദേശമുണ്ട് . സംഭവത്തില്‍ എംസിഡി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും കോടതി വിമര്‍ശിച്ചു.

🇦🇴അന്തർദേശീയം🇦🇽

🙏 ഇസ്രയേലിലെ ടെല്‍ അവീവിലേക്കും
തിരിച്ചുമുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും ഈ മാസം 8 വരെ
റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

🏑🏹🏏 കായികം🥍🏋️‍♀️⚽

🙏 പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് അഭിമാനത്തിന്റെ ഏഴാം ദിനം. ഷൂട്ടിംഗില്‍ ഇതുവരെ രണ്ട് മെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം മനു ഭാകര്‍ വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലില്‍ കടന്നു.

🙏 ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

🙏 ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ലക്ഷ്യാ സെന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്പേയ് താരത്തെ തോല്‍പിച്ചാണ് ലക്ഷ്യ സെന്‍ സെമിയിലെത്തിയത്.

🙏 ഒളിംപിക്സ് ആര്‍ച്ചറിയില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന നേട്ടം സ്വന്തമാക്കിയ അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യം ആദ്യം സെമിഫൈനലിലും പിന്നാലെ വെങ്കല മെഡല്‍ പോരാട്ടത്തിലും തോറ്റു.

🙏 പുരുഷ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍പാല്‍ സിങ് ടൂര്‍ ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി. വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്സില്‍ മത്സരിച്ച അങ്കിത ധ്യാനി, പാരുല്‍ ചൗധരി എന്നിവര്‍ക്കും ഫൈനലിനു യോഗ്യത നേടാനായില്ല.

🙏 ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കും 47.5 ഓവറില്‍ 230 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

Advertisement