വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച് മോഹൻലാൽ.. വിശ്വ ശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും

Advertisement

വയനാട്ടിലേത് സങ്കടകരമായ കാഴ്ചകളാണെന്നും ദുരന്തവ്യാപ്തി നേരിട്ട് കണ്ടറിഞ്ഞുവെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മോഹൻലാൽ. വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. . വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നുകോടി രൂപ നല്‍കുമെന്നും മോഹന്‍ ലാല്‍ പറഞ്ഞു.  മുണ്ടക്കൈയിൽ അൽപസമയം വാഹനം നിർത്തി ഉരുൾപൊട്ടൽ നാശംവിതച്ച മേഖലകൾ അദ്ദേഹം കാൽനടയായി സന്ദർശിച്ചു. സംവിധായകൻ മേജർ രവിയും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. മുണ്ടക്കൈയിൽനിന്ന് പുഞ്ചിരിമട്ടത്തേക്കാണ് പിന്നീട് അദ്ദേഹം പോയത്.
ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ ആദ്യം എത്തിയത്.  സൈനികരെയും മോഹൻലാൽ കണ്ടു. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. മോഹൻലാൽ ലെഫ്റ്റനന്റ് കേണലായിട്ടുള്ള 122 ഇൻഫെന്ററി ബറ്റാലിയനാണ് വയനാട് രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്. തന്റെ സംഘത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള കുറിപ്പും കഴിഞ്ഞദിവസം അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു.

Advertisement