വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് പുനര്‍ജ്ജീവനത്തിന് സഹായം ചെയ്യാന്‍ യുണൈറ്റഡ് മെർച്ചന്റ്സ് ചേമ്പർ സംസ്ഥാന സെക്രെട്ടറിയറ്റ് യോഗം തീരുമാനിച്ചു

Advertisement

കോഴിക്കോട്. വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് പുനര്‍ജ്ജീവനത്തിന് സഹായം ചെയ്യാന്‍ യുണൈറ്റഡ് മെർച്ചന്റ്സ് ചേമ്പർ സംസ്ഥാന സെക്രെട്ടറിയറ്റ് യോഗം തീരുമാനിച്ചു. സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുവാനും അതോടൊപ്പം തന്നെ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശത്തു വീടുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും പുനർനിർമാണത്തിന് സർക്കാർ സ്വീകരിച്ചിരിക്കുന്ന പദ്ധതികളിൽ സഹകരിക്കുവാനും തീരുമാനിച്ചു. നിലവില്‍ ദുരിത ബാധിത പ്രദേശങ്ങളിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകേണ്ട യാതൊരു ആവശ്യവുമില്ല. ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങളും മറ്റു സാധന സാമഗ്രികളും സർക്കാരിന്റെ പക്കൽ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള കളക്ഷൻസ് ഒന്നും നടത്തേണ്ട ആവശ്യമില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ വ്യാപാരികളുടെ കടകളിൽ കയറി ഭക്ഷ്യ സാധനങ്ങളും അനുബന്ധ സാമഗ്രികളും കളക്ട് ചെയ്തുകൊണ്ട് ദുരിതാശ്വാസ മേഖലയിലേക്ക് പോകാനുള്ള സാമൂഹ്യ പ്രവർത്തകരുടെ നടപടികൾ അവസാനിപ്പിക്കണമെന്നും ഭാവിയിൽ നടക്കുന്ന പുനസൃഷ്ടിയിൽ പങ്കാളികൾ ആകാനാണ് വ്യാപാരി സംഘടനകൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാപാരികളുടേതായ പങ്കാളിത്തം സംഘടന മുഖേന അവിടെ ലഭ്യമാകുന്നതാണ്. ആ സാഹചര്യത്തിൽ വ്യാപാരികളെ ഈ അവസരത്തിൽ അനാവശ്യമായി സാധനങ്ങൾക്ക് വേണ്ടിയും മറ്റു സാധനങ്ങൾക്ക് വേണ്ടിയും വ്യാപാരികളെ സമീപിക്കരുതെന്നു യുണൈറ്റഡ് മെർച്ചന്റ്സ് ചേമ്പർ സംസ്ഥാന കമ്മിറ്റി എല്ലാവരോടുമായി ആവശ്യപ്പെടുകയാണ്. സഹകരിക്കണം നമുക്ക് ഒന്നായി നിന്നുകൊണ്ട് ഈ വിപത്തിനെ നേരിടാമെന്നും അതിനായി ഓരോരുത്തരുടെയും സംഭാവനകൾ അതാതു തലങ്ങളിൽ നിന്നുകൊണ്ട് കളക്ട് ചെയ്തുകൊണ്ട് ചെയ്യണമെന്നും വ്യാപാര സ്ഥാപനങ്ങളെ ദയവായി ഇതിൽ നിന്നും ഒഴിവാക്കണമെന്നും താല്പര്യപ്പെടുന്നു. സാധനസാമഗ്രികൾ ജില്ലയിൽ ഇപ്പോൾ ആവശ്യസാധനങ്ങൾ സ്റ്റോക്ക് കൂടുതലുണ്ട് പുറത്തുനിന്നുള്ളതിന് നിയന്ത്രണം അത്യാവശ്യ വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് തരാമെന്ന് അവർ എത്തിച്ചാൽ മതിയെന്നും ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ സജീദ് പറഞ്ഞു ചർച്ചയിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് നിജാംബഷി, സംസ്ഥാന സെക്രട്ടറി കെ കെ നിയാസ് സംസ്ഥാന നേതാക്കളായ സി പി ഫൈസൽ കൊടുവള്ളി ടി.പി.എ. ഷഫീഖ്, കൃഷ്ണദാസ് കാക്കൂർ, അലി അയിന കോയട്ടി മാളിയേക്കൽ, എന്നിവർ പങ്കെടുത്തു. യു എം സി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വീണ്ടും ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് യു.എം.സി ഓഫീസിൽ ചേരുമെന്നും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ജോബി.വി.ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ സംസ്ഥാന നേതാക്കളായ പി.എം.എം. ഹബീബ്, നിജാംബഷി, ടി.കെ.ഹെൻട്രി, പ്രസാദ് ജോൺമാമ്പ്ര, വി.എ.ജോസ്, കെ എസ് രാധാകൃഷ്ണൻ, സി.വി. ജോളി,ടോമി കുറ്റിയാങ്കൽ, കെ.കെ.നിയാസ്, ടി.പി.എ. ഷഫീഖ്, സിപി ഫൈസൽ കൊടുവള്ളി, ഷിനോജ് നരിതൂക്കിൽ, ആസ്റ്റിൻ ബെന്നൻ, റോയി.പി.തിയോച്ചൻ, അബ്രഹാം ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.

Advertisement