ചാലിയാറിലെ ജല നിരപ്പ് താഴ്ന്നതോടെ രൂപപ്പെട്ട മൺതിട്ടകളിൽ മൃതദേഹങ്ങള്‍, തിരച്ചില്‍ തുടരും

Advertisement

മലപ്പുറം.വയനാട് ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിൽ നിന്ന് ഇന്നും നിരവധി മനുഷ്യ ശരീരങ്ങൾ കണ്ടെടുത്തു. പുഴയിൽനിന്ന് ഇതുവരെ 202 മൃതദേഹങ്ങൾ ആണ് പുഴയിൽ കണ്ടെത്തിയത്. പുഴലിൽ രൂപപ്പെട്ട മൺതിട്ടകളിൽ നിന്നാണ് ഇന്ന് കൂടുതൽ ശരീര ഭാഗങ്ങൾ ലഭിച്ചത്

നിലമ്പൂർ മാച്ചിക്കയി ,ഇരുട്ടുകുത്തി ,അമ്പുട്ടാൻ പെട്ടി ,തൊടിമുട്ടി ,നീർപുഴമുക്കം
എന്നിവടങ്ങളിൽ നിന്നായി 13മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. നാല് ദിവസത്തെ തിരച്ചിലിൽ ചാലിയാറിൽ നിന്ന് കണ്ടെത്തിയത് 73 മൃതദേഹങ്ങളും 129 ശരീരഭാഗങ്ങളും ആണ് .ഇന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ഏഴ് ആംബുലന്സിലായി 34 മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി വയനാട്ടിലേക്ക് കൊണ്ട് പോയി.ചാലിയാറിലെ ജല നിരപ്പ് താഴ്ന്നതോടെ രൂപപ്പെട്ട മൺതിട്ടകളിൽ നിന്ന് ആണ് ഇന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.സൈന്യത്തിന്റയും ,പോലീസിന്റെയും ഹെലിക്കോപ്റ്ററും ,ഡ്രോണും ഇന്ന് തിരച്ചിലിന് എത്തി.

നാളെയും ചാലിയാർ പുഴയിൽ തിരച്ചിൽ തുടരും.ഇന്ന് പോത്തുകല്‍ പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധി ,ഉദ്യോഗസ്ഥ യോഗത്തിൽ ആണ് തീരുമാനം.

Advertisement