വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചത്. 148 മൃതദേഹങ്ങള്‍ കൈമാറിയെന്നും 206 പേരെ കണ്ടെത്താനുനെണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനുള്ള യു.പി.ഐ ക്യു ആര്‍ കോഡ് പിന്‍വലിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുകയെന്നതാണ് പ്രധാന ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസം നേരിടുകയാണ്. ഇതുവരെ 215 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബെസ്സഡ് റഡാര്‍ ഉടന്‍ എത്തും.
സി.എം.ഡി.ആര്‍.എഫിന്റെ ചുമതലയ്ക്കായി ധനവകുപ്പില്‍ ഉദ്ദ്യേഗസ്ഥരുടെ പ്രത്യേക സംവിധാനം ഒരുക്കും. ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യു പി ഐ ക്യു ആര്‍ കോഡ് പിന്‍വലിക്കും. ദുരിതബാധിതരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
ദുരന്തങ്ങള്‍ മുന്‍കൂടി അറിയാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കും. ഏതെങ്കിലും ചെറിയ ശബ്ദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്ന് സി.എം.ഡി.ആര്‍.എഫിലേക്ക് പണം നല്‍കരുതെന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ദുരന്തമേഖലയില്‍ പ്രവര്‍ത്തിച്ച മാധ്യമങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.