വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; ചാലിയാറില്‍നിന്ന് ഇന്ന് ലഭിച്ചത് 12 മൃതദേഹങ്ങള്‍

Advertisement

വയനാട് ദുരന്തത്തില്‍ മരണസംഖ്യ 356 ആയി. ചാലിയാറില്‍നിന്ന് ഇന്ന് 12 മൃതദേഹങ്ങള്‍ ലഭിച്ചു. ചാലിയാറിന്റെ വനമേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലാണ് പൂര്‍ത്തിയായത്. പുഴയുടെ ഇരു കരകളും കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പരിശോധന. ഉള്‍വനത്തില്‍ നടത്തിയ തിരച്ചിലില്‍ 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ ചാലിയാറില്‍ നിന്നും ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 217 ആയി. ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍പാറ വരെയും താഴേക്ക് മുക്കം വരെയും രണ്ട് സോണുകള്‍ ആക്കി തിരിച്ചാണ് പരിശോധന നടത്തിയത്. 25 പേര്‍ അടങ്ങുന്ന നാല് ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞായിരുന്നു തിരച്ചില്‍.