ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി

Advertisement

കോഴിക്കോട്. ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണാടിക്കലിലെ വീട്ടിലാണ് ഉച്ചയോടെ എത്തിയത്. മുഖ്യമന്തിയുടെ സന്ദർശനം ആശ്വസമെന്നും പൂർണപിന്തുണ വാഗ്ദാനം ചെയ്തെന്നും അർജുൻ്റെ സുഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്ടെ സി പി എം എം നേതാക്കൾക്കൊപ്പം
ഉച്ചയ്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അർജുൻ്റെ വീട്ടിലെത്തിയത്. സന്ദർശനം 5 മിനിറ്റ് നീണ്ടു. അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരി അഞ്ജു , മാതാപിതാക്കൾ, സഹോരങ്ങൾ എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. നാട് വലിയ ദുരന്തത്തെ നേരിടുന്ന വേളയിലും മുഖ്യമന്ത്രി കാണാനെത്തിയത് ആശ്വാസമെന്ന് കുടുംബം.

ദൗത്യം പ്രതിസന്ധിയിലിരികെ പൂർണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രി മടങ്ങിയത്.

പ്രതികൂല കാലവസ്ഥയായതിനാൽ ഷിരൂരിൽ ദൗത്യം പുനരാരംഭിച്ചിട്ടില്ല. ഇതിൽ കുടുംബവും നിരാശയിലാണ്.