മലപ്പുറം. ചാലിയാറിലെയും വനമേഖലയിലെ യും ഇന്നത്തെ തിരച്ചിൽ പൂർത്തിയായി.ശരീര ഭാഗങ്ങൾ ഉൾപ്പടെ എട്ടു മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. വിവിധ സേനകൾക്ക് ഒപ്പം ആയിരത്തോളം സന്നദ്ധപ്രവർത്തകരും തിരച്ചിലിൽ പങ്കെടുത്തു.
പോലീസ് ,വനം വകുപ്പ് ഫയർഫോഴ്സ് ,വിവിധ സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിലാണ് ഇന്ന് നടന്നത്.
രാവിലെ 7 മണി മുതൽ ഇരുട്ടുകുത്തി മുതൽ പരപ്പൻപാറ വരെ ചാലിയാറിന്റെ തീരത്ത് പരിശോധന നടത്തി.സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി 25 പേർ അടങ്ങുന്ന നാല് ഗ്രൂപ്പുകൾ ആയി തിരിഞ്ഞായിരുന്നു തിരച്ചിൽ. ഓരോ ഗ്രൂപ്പിനൊപ്പവും ഒരു തണ്ടർബോൾ ടീം അംഗവും ഉണ്ടായിരുന്നു.
ഇരുട്ടുകുതിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ ഉൾവനത്തിൽ നിന്ന് 7 ശരീര ഭാഗങ്ങൾ കണ്ടെത്തി.പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്ത് നിന്ന് പുരുഷന്റെ മൃതദേഹവും കണ്ടെടുത്തു.
ഇത് വരെ ചാലിയാർ പുഴയിൽ നിന്നും എത്തിച്ച മൃതദേഹങ്ങളുടെ എണ്ണം 213 ആയി.ശരീര ഭാഗങ്ങൾ ഉൾപ്പടെയുള്ള കണക്കാണിത്.പോത്തുകല്ലിൽ നിന്ന് പോയ ഒരു സംഘം തിരച്ചിൽ നടത്തി സൂചിപ്പാറ വഴി വയനാട് എത്തി.മുൻകരുതൽ എന്ന നിലയിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് കുറുകെ സൈന്യം റോപ്‌വെയ് നിർമിച്ചിരുന്നു
വനത്തിലും പുഴയോരത്തെ മണൽത്തിട്ടകൾ കേന്ദ്രീകരിമയിരുന്നു ഇന്നത്തെ തിരച്ചിൽ.നാളെ ഏത് രീതിയിൽ തിരച്ചിൽ നടത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല