ഈ ബസിനെ ഉരുളെടുത്തില്ല, ബയിലിപ്പാലത്തിലൂടെ പുറത്തെത്തിയ ബസിന് ഇനി യാത്രക്കാരുണ്ടോ

Advertisement

വയനാട് . ഈ ബസിനെ സ്ഥിരമായി കാത്തുനിന്നിരുന്നവര്‍ ഇനിയില്ല. പുഞ്ചിരിമട്ടം, മുണ്ടക്കൈ പ്രദേശങ്ങളിലുള്ള മനുഷ്യരെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് കെഎസ്ആർടിസി ബസ്സാണ്. കൽപ്പറ്റയിൽ നിന്ന് മുണ്ടക്കയിലേക്ക് അവസാന സർവീസ് നടത്തിയ ശേഷം ബസ് ചൂരൽമല പുഴക്കരയിൽ നിർത്തിയിട്ടു. പ്രകൃതിയുടെ രൗദ്രതാണ്ഡവത്തില്‍ ഏതാണ്ട് എല്ലാ യാത്രക്കാരും ഒഴുകിപ്പോയതിന് മൂകസാക്ഷിയാണീ ബസ്. ഉരുൾപൊട്ടലിനു ശേഷം ബസ് ബെയിലി പാലം വഴി പുറത്തേക്ക് എത്തിച്ച് വീണ്ടും സർവീസ് തുടങ്ങിയിരിക്കുകയാണ്

ചൂരൽമല ജംഗ്ഷനിലെ പാലം കടന്നെത്തുന്ന ബസ്സിനുവേണ്ടിയുള്ള കാത്തിരിപ്പ് മുണ്ടക്കൈകാർക്ക് ഉണ്ടായിരുന്നു. മുണ്ടക്കയിൽ നിന്നും തിരിച്ച് കൽപ്പറ്റയിലേക്ക് .

രാത്രി പുഴയ്ക്കകരെ നിർത്തി ഇടാറുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ രാത്രിയും അതുപോലെ നിർത്തിയിട്ടതാണ്. സർവ്വതും ഉരുൾ എടുത്തപ്പോഴും ഇതിനെ ഒഴിവാക്കി, കെഎസ്ആർടിസി ബസ് മാത്രം പാതയോരത്ത് നിന്നു. തൊട്ടടുത്തു കൂടിയാണ് ഉരുൾപൊട്ടി ഒഴുകിയത്. ആറാം നാളിൽ ബസ് ബെയിലി പാലം കടന്ന് പുറത്തേക്ക് എത്തിയിരിക്കയാണ്.

പുത്തുമലയിലേക്ക് ആയിരുന്നു സർവീസ്.അന്നത്തെ ദുരന്തത്തെ അതിജീവിച്ച ചൂരൽമലക്കാർ പലരും ബസ്സിൽ ഉണ്ടായിരുന്നു. എന്നാണ് ഇനി ചൂരൽമലയ്ക്ക് അപ്പുറം മുണ്ടക്കൈയിലേക്ക് ഈ ബസ്സിന് യാത്ര ചെയ്യാൻ കഴിയുക. ഒരു ഉത്തരമേയുള്ളൂ, ഈ നാട് അതിജീവിക്കുന്ന കാലത്ത്

Advertisement