വയനാട്. കാന്തൻപാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ എന്‍ ഡിആർഎഫ് സംഘം പുലര്‍ച്ചയോടെ രക്ഷപ്പെടുത്തി .ഇന്നലെ രാത്രിയോടെയാണ് നിലമ്പൂരിൽ നിന്ന് കാടുകയറിയ 18 അംഗ സംഘം വനത്തിനുള്ളിൽ കുടുങ്ങിയത് .ഇവർ കണ്ടെത്തിയ ഒരു മൃതദേഹം എയർ ലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് മാറ്റിയത് .
ഇന്നലെ വൈകിട്ടോടെ നിലമ്പൂരിൽ നിന്നുള്ള 18 അംഗ രക്ഷാപ്രവർത്തക സംഘം വനത്തിനുള്ളിലേക്ക് കയറുകയായിരുന്നു .രാത്രിയോടെ ഇവർ വനത്തിനുള്ളിൽ അകപ്പെട്ടു .ഏറെ വൈകി വനവകുപ്പിന് ഇവരെ കണ്ടെത്താനും കഴിഞ്ഞു .ഒരു മൃതദേഹം കൂടി ഈ സംഘം കണ്ടെത്തിയതിനാൽ രാത്രിയുള്ള മടക്കം വൈകുകയായിരുന്നു. പുലർച്ചയുടെ എൻഡിആർഎഫ് സംഘവും അഗ്നിരക്ഷാസേനയും കാന്തൻപാറ വനത്തിലെത്തി രക്ഷാപ്രവർത്തക സംഘത്തെ പുറത്തെത്തിച്ചു .ഇവർ കണ്ടെത്തിയ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്താണ് നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത് -പുരുഷന്റെതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കാന്തൻപാറ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത് .തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലാണ് ഈ മൃതദേഹം .അതേസമയം ചൂരൽമല ന്യൂ വില്ലേജ് പരിസരത്തുനിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്താനായി