വയനാട് . ഉരുള്‍ പൊട്ടിയിട്ടുണ്ട്.. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ’; ജോലി ചെയ്യുന്ന ആശുപത്രിയിലെ സഹപ്രവർത്തകരോട് ദുരന്ത വിവരം പങ്കുവച്ച് രക്ഷാപ്രവർ ത്തന ത്തിൽ ഭർത്താവി നൊപ്പം പങ്കെടുക്കുന്നതിനിടെ യാണ് നീതുവിനെ മലവെള്ള പാച്ചിൽ കൊണ്ടു പോയത്. ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന്റെ വിവരം പുറം ലോകത്തെ അറിയിച്ച നീതു ഇന്ന് ഹൃദയം നുറുങ്ങുന്ന ഓർമയാണ്. അയല്‍വാസികളടക്കം നാല്‍പതോളം പേർക്ക് അഭയം കൊടുത്ത വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയതോടെ ഭർത്താവ് ജോജോയുടെ കൈയ്യില്‍ നിന്ന് വഴുതി പോകുകയായിരുന്നു നീതു.
നിലമ്ബൂരില്‍ നിന്ന് കണ്ടെടുത്ത നീതുവിന്റെ മൃതദേഹം ചൂരല്‍മല സെൻറ് സെബാസ്റ്റ്യൻസ് പള്ളിയില്‍ സംസ്കരിച്ചു. ഒന്നുമറിയാതെ നാല് വയസുകാരൻ മകൻ അമ്മയേയും കാത്തിരിക്കുന്നു.
ദുരന്ത രാത്രിയുടെ എല്ലാ ഭീകരതയും, മനുഷ്യൻ്റെ ദൈന്യതയും നീതുവിൻ്റെ നിലവിളിയിലുണ്ടായിരന്നു. പ്രാണൻ കയ്യില്‍ പിടിച്ചുള്ള കരച്ചില്‍ നീതുവിനും കുടുംബത്തിനും വേണ്ടി മാത്രമായിരുന്നില്ല. ചൂരല്‍മല പുഴയില്‍ മലവെള്ളം കുതിച്ചെത്തിയതിന് പിന്നാലെ നാല്‍പതോളം അയല്‍വാസികള്‍ പ്രാണരക്ഷാർത്ഥം ഓടിയെത്തിയത് നീതുവിൻ്റെയും ജോജോയുടെയും വീട്ടിലേക്കായിരുന്നു. വെള്ളാർമല സ്കൂളിന് പുറക് വശത്താണ് നീതുവിൻ്റെയും ജോജോയുടെയും ഈ വീട്. ചുറ്റും നിറയെ വീടുകളുണ്ടായിരുന്നു. എല്ലാം ഉരുള്‍ എടുത്തു.
മറ്റുള്ളവരെ രക്ഷിക്കാൻ പരിശ്രമം നടത്തിയാണ് നീതു ഉരുളിന് ഇരയായത്
വീടിന് ഇരുവശത്തിലൂടെയും രണ്ട് കൈവഴിയായി പുഴ ഗതിമാറി ഒഴുകിയതോടെ വീട് സുരക്ഷിതമാണെന്ന് കരുതിയിട്ടാവണം അയല്‍വാസികള്‍ ഇവിടേക്ക് ഓടിയെത്തിയത്. എന്നാല്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലിന് പിന്നാലെ സാഹചര്യം മാറി.തങ്ങളും അപകടത്തില്‍ ആണെന്ന് നീതുവിന് ബോധ്യമായി. നീതു വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയർ ഫോഴ്സും രക്ഷാവാഹനങ്ങളും പ്രദേശത്തേക്ക് പുറപ്പെട്ടത്.
‘നീതുവാണ്. ഉരുള്‍പൊട്ടിയിട്ടുണ്ട്. ഞങ്ങളുടെയൊക്കെ വീട്ടില്‍ വെള്ളം കയറിയിട്ടുണ്ട്. ഒന്ന് ആരോടേലും പറഞ്ഞിട്ട് ഞങ്ങളെ ഒന്നു രക്ഷപ്പെടുത്തൂ. വീട്ടിലൊക്കെ വെള്ളമാണ്. ആരോടേലും നിങ്ങളൊന്ന് പറ’ ഇതായിരുന്നു അവസാന ഫോണ്‍ കോളില്‍ നീതു പറഞ്ഞിരുന്നത്.
ആശുപത്രി ജീവനക്കാർ അറിയിച്ചത് പ്രകാരം ആൾ അന്വേഷിച്ച് എത്തിയപ്പോഴേയ്കും എല്ലാം നശിച്ചിരുന്നു
താഞിലോട് റോഡില്‍ മരം വീണ് ഗതാഗതം മുടങ്ങി. ചൂരല്‍മല ഒറ്റപ്പെട്ടതോടെ സാരികള്‍ ചേർത്ത് കെട്ടി പരമാവധി പേരെ ജോജോയും ഒപ്പം ഉണ്ടായിരുന്നവരും മറുകരയെത്തിച്ചു. ഇരച്ചെത്തിയ പാറക്കൂട്ടങ്ങളില്‍ ഒന്ന്, വീടിൻ്റെ ഒരുവശം തകർത്തു. നീതുവും മൂന്ന് അയല്‍ക്കാരുമായിരുന്നു ആ ഭാഗത്തെ മുറിയിലുണ്ടായിരുന്നവർ.
ജോജോയുടെ കയ്യില്‍ നിന്നാണ് നീതു വഴുതിപോയത്. നാല് വയസുകാരൻ മകൻ, പാപ്പി ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല. കുഞ്ഞിനെ ഓമനിച്ച് കൊതി തീർന്നിട്ടില്ല. രണ്ടു നാള്‍ മുമ്ബ് നിലമ്ബൂരില്‍ ചാലിയാറിന്റെ തീരത്ത് നിന്ന് നീതുവിനെ കണ്ടെടുത്തു. തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹം. വഴവറ്റ സ്വദേശിയാണ് നീതു. വിവാഹം കഴിച്ചു കൊണ്ടുവന്നതാണ് ചൂരല്‍മലയിലേക്ക് ‘