പുനരധിവാസത്തിനു സർക്കാർ ടൗൺ ഷിപ്പ് സ്ഥാപിക്കാൻ മുഖ്യമന്ത്രി മന്ത്രിസഭാ ഉപസമിതിയിൽ നിർദേശം വച്ചു

Advertisement

തിരുവനന്തപുരം.വയനാട് ദുരന്തം തുടർ പ്രവർത്തനം തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത തല യോഗം നടത്തി. പുനരധിവാസത്തിനു സർക്കാർ ടൗൺ ഷിപ്പ് സ്ഥാപിക്കാൻ മുഖ്യമന്ത്രി മന്ത്രി സഭാ ഉപസമിതിയിൽ നിർദേശം നൽകി. നിർണായക തീരുമാനങ്ങൾ എടുത്ത യോഗത്തിൽ ചീഫ് സെക്രട്ടറി യും പങ്കെടുത്തു.


രക്ഷാ പ്രവർത്തനം ആറാം ദിവസത്തിലേക്കു കടന്നപ്പോൾ ആണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. മന്ത്രി സഭാ ഉപസമിതി അംഗങ്ങൾ ആണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പ്രധാന തീരുമാനം സർക്കാർ ടൗൺ ഷിപ്പ് സ്ഥാപിക്കും എന്നതാണ്. സമഗ്ര പുനരധിവാസ പാക്കേജ് തയ്യാറാക്കും. ഇതിന്റെ ഭാഗമായി സർക്കാർ തന്നെ ടൌൺ ഷിപ്പ് തുടങ്ങാൻ ആണ് തീരുമാനം. യോഗ ശേഷം വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു

തിരച്ചിൽ തുടരാൻ ആണ് യോഗത്തിൽ തീരുമാനം. ചാലിയാർ കടലിൽ ചേരുന്ന സ്ഥലത്തു കോസ്റ്റ് ഗാർഡ് സഹായത്തോടെ തിരച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശച്ചു. മന്ത്രി മാരായ കെ രാജൻ,എകെ ശശീന്ദ്രൻ, മുഹമ്മദ്‌ റിയാസ്, ഒ ആര്‍ കേളു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തിരച്ചിൽ , ക്യാമ്പ് പ്രവർത്തനം ശ്കതമായി തുടരാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകാനും യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Advertisement