വയനാട്. ഉരുള്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് 100 വീടുകളോ, 100 വീടുകള്‍ക്ക് ആവശ്യമായ സ്ഥലമോ നല്കുമെന്ന് പണ്ഡിതനും വാഗ്മിയുമായ അബ്ദുല്ലത്തീഫ് സഖാഫി അറിയിച്ചു. മദനീയം ആത്മീയ വേദിയുടെ പേരിലാണ് ഇത് നല്‍കുന്നത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി വഴിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു. മദനീയം ആത്മീയ വേദികളിലെ പഠിതാക്കളും പദ്ധതിയുടെ ഭാഗമാകും. 4 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന മദനീയം ആത്മീയ വേദി വഴി ഇതുവരെ 20 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. പാവപ്പെട്ടവര്‍ക്ക് 111 വീടുകള്‍ നിര്‍മിച്ചു നല്‍കി. 40 വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുകയാണ്