സ്വകാര്യ ബസ് സ്ക്കൂൾ വാഹനത്തിലിടിച്ച് 7 വിദ്യാർത്ഥികൾക്കും സ്കൂൾ വാൻ ഡ്രൈവർക്കും പരുക്ക്

Advertisement

കോഴിക്കോട്. വടകര എടച്ചേരിയിൽ സ്വകാര്യ ബസ് സ്ക്കൂൾ വാഹനത്തിലിടിച്ച് 7 വിദ്യാർത്ഥികൾക്കും സ്കൂൾ വാൻ ഡ്രൈവർക്കും പരുക്ക്. കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്.
വടകര നിന്ന്
നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ജാനകി ബസും ,വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്ക്കൂൾ വാഹനവുമാണ് അപകടത്തിൽ പെട്ടത്. സ്ക്കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും, വിദ്യാർത്ഥിയെയും നാട്ടുകാരും ഫയർഫോഴ്സും ഏറെ പണി പെട്ടാണ് പുറത്തെടുത്തത്. പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ കോഴിക്കോട്ടെ ആശുപത്രിയിലും മറ്റുളളവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ബസിൻ്റെ അമിത വേഗമാണ് അപകട കാരണമെന്ന് യാത്രക്കാർ പറഞ്ഞു.
ബ്രെയ്ക്ക് ചെയ്തെങ്കിലും ബസ് റോഡിൽ നിന്ന് തെന്നി മാറി സ്കൂൾ വാഹനത്തിൽ ഇടിക്കുകയായിരുന്നു.

Advertisement