വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Advertisement

കോഴിക്കോട്. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. ഒരാൾ മരിക്കുകയും 27 വീടുകൾ പൂർണ്ണമായി തകരുകയും ചെയ്ത ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഭീതിയിലാണ് പ്രദേശവാസികൾ. മൂന്ന് ക്യാമ്പുകളിലായി 202 കുടുംബങ്ങളാണ് കഴിയുന്നത്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ 250 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും . മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് , റോഷി അഗസ്റ്റിൻ തുടങ്ങിയവർ കഴിഞ്ഞദിവസം അപകടസ്ഥലം സന്ദർശിച്ചിരുന്നു. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.