വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലെ വേദന; കേരളം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയെന്നും മുഖ്യമന്ത്രി തിരുവനന്തപുരം:

Advertisement

വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിന് കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃകയാണെന്നും തിരുവനന്തപുരം പേരൂർക്കടയിൽ എസ്എപി, കെഎപി പോലീസ് അംഗങ്ങളുടെ പാസിംഗ് ഔട്ടിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. കേരളാ പോലീസിന്റെ കരുതൽ നാട് മുമ്പും അനുഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ദുരന്തഭൂമിയിൽ എട്ടാം ദിനവും തിരച്ചിൽ തുടരുകയാണ്. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് ഇന്ന് തെരച്ചിൽ നടത്തും. വനം വകുപ്പ്,ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്‌സും എൻഡിആർഎഫും സ്ഥലത്തെത്തി തിരച്ചിലിന്റെ ഭാഗമാകും.

ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് ഹാരിസൺ പ്ലാന്റേഷന്റെ 50 സെൻറ് ഭൂമി കൂടി ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാ കലക്ടർ ഏറ്റെടുക്കും. ഇന്നലെ സംസ്‌കരിച്ചത് 30 മൃതദേഹങ്ങളും 150 ലേറെ ശരീരഭാഗങ്ങളും കൂടിയാണ്. മേപ്പാടി പഞ്ചായത്തിലെ 10 ,11 ,12 വാർഡുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement