തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും കുത്തിപ്പരുക്കേൽപ്പിച്ചു; ഭർത്താവ് പിടിയിൽ

Advertisement

തിരുവനന്തപുരം: ശ്രീകാര്യത്തിനടുത്ത് പൊങ്ങുംമൂട്ടിൽ ഭാര്യയെയും മകനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ. ബാബുജി നഗർ സ്വദേശിനി അഞ്ജന(39), മകൻ ആര്യൻ(10)എന്നിവർക്കാണ് കുത്തേറ്റത്

അഞ്ജനയുടെ ഭർത്താവ് ഉമേഷാണ് ഇവരെ ആക്രമിച്ചത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് പിന്നിൽ. ഉമേഷിനെ ശ്രീകാര്യം പോലീസ് കസ്റ്റിഡിയിലെടുത്തു.