ചൂടു ചായ ഊതി കുടിപ്പിച്ച് പ്രതിഷേധം

Advertisement

കൊച്ചി. മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസ് തടഞ്ഞുനിർത്തിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഡ്രൈവർക്ക് ചൂടുചായ നൽകിയത്. പൂമല – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൽ എം എസ് ബസ് ജീവനക്കാർക്കാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചൂടുചായ നൽകിയത്. പോലീസ് ഇടപെട്ടുവെങ്കിലും ചായ പൂർണമായും കുടിച്ച ശേഷമാണ് ഡ്രൈവറെ സർവീസ് നടത്താൻ സമ്മതിച്ചത്. ഇന്നലെ ഇതേ ബസ്സിൽ നിന്ന് വിദ്യാർത്ഥി റോഡിൽ തെറിച്ചുവീണ് അപകടം ഉണ്ടായിരുന്നു

Advertisement