തലസ്ഥാനത്ത് ആകെ അഞ്ച് പേർക്ക് മസ്തിഷ്കജ്വരം

Advertisement

തിരുവനന്തപുരം .മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി,
നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കൾ, ഒരു പേരൂർക്കട സ്വദേശിയുൾപ്പടെ ആകെ അഞ്ച് പേർക്കാണ് നിലവിൽ ജില്ലയിൽ
അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.പേരൂർക്കട സ്വദേശിക്ക് രോഗമുണ്ടെന്ന് ആരോഗ്യ വകുപ്പ് ഇന്നാണ് സ്ഥിരീകരിച്ചത്.

ഇയാളുൾപ്പടെ നിലവിൽ നാല് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നെല്ലിമൂട് സ്വദേശികൾക്ക് രോഗം ബാധിച്ചത്
കാവിൻകുളത്തിൽ നിന്നെന്നാണ് നിഗമനം. എന്നാൽ പേരൂർക്കട സ്വദേശിക്ക് രോഗം പിടിപ്പെട്ടത് എവിടെ നിന്നെന്ന കാര്യത്തിൽ
വ്യക്തതയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിന്ദു മോഹൻ വ്യക്തമാക്കി.നിലവിൽ രോഗ ബാധ ആദ്യം കണ്ടെത്തിയ നെല്ലിമൂട് പ്രദേശത്ത് 39 പേർ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.