ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെയാകും ടൗണ്‍ഷിപ്പ് നിര്‍മിക്കുക ,മുഖ്യമന്ത്രി

Advertisement

വയനാട്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെയാകും ടൗണ്‍ഷിപ്പ് നിര്‍മിക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പലരും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘ടൗണ്‍ഷിപ്പുമായി ആര്‍ക്കും
സഹകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുനരധിവാസത്തില്‍ വ്യക്തമായ നിര്‍ദേശം സര്‍ക്കാരിന് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തോട്ടഭൂമി കൈവശമുള്ളവര്‍ ഉള്‍പ്പെടെ ദുരിത ബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് വാഗ്ദനം ചെയ്ത് രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. പലരും സഹായവാഗ്ദാനങ്ങളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക സര്‍ക്കാര് തന്നെയെന്ന് മുഖ്യമന്ത്രി

ലോകോത്തര നിലവാരത്തിലായിരിക്കും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. വെള്ളാര്‍മല സ്‌കൂള്‍ നിലവിലെ രീതിയില്‍ തന്നെ പുനര്‍നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്നും സുതാര്യത ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍

ക്യാമ്പുകളില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പുനരധിവാസ പദ്ധതി വേഗത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര് നീക്കം

Advertisement