തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും

Advertisement

തിരുവനന്തപുരം.അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായെത്തിയ രണ്ടു പേരെ കൂടി നിരീക്ഷണത്തിലാക്കി. നെല്ലിമൂട് സ്വദേശികളായ അഖിൽ(23), സജീവ്(24) എന്നിവരാണ് ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ള യുവാക്കൾക്കൊപ്പം കുളത്തിൽ കുളിച്ചവരാണ് ഇവരും. ഇതോടെ ആശുപത്രിയിലുള്ളവരുടെ എണ്ണം ഏഴായി. ഇതോടെ പ്രത്യേക ഐ.സി.യു സജ്ജമാക്കി. പനി ബാധക്കായുള്ള ഫിവർ ഐ.സിയുവിലാണ് ഇവരെ പ്രവേശിച്ചിരുന്നത്.രോഗികളുടെ എണ്ണം കൂടിയാൽ ഐ.സി.യുവിന് പുറമേ പ്രത്യേക വാർഡും തുറക്കും. ചികിത്സയിലുള്ള പേരൂർക്കട സ്വദേശി നിജിത്തിന്റെ (39) നില ഗുരുതമായി തുടരുകയാണ്.

സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം യു.എ.ഇ ആസ്ഥാനമായ വി.പി.എസ് ഹെൽത്ത്‌കെയർ സ്ഥാപകൻ ഡോ.ഷംഷീർ വയലിലാണ് മിൽറ്റിഫോസിൻ മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്.യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, അമീബിക് മസ്തിഷ്‌കജ്വരം ചികിത്സിക്കാൻ 2013മുതൽ ശുപാർശ ചെയ്യുന്ന മരുന്നാണിത്