വരും ദിവസങ്ങളിൽ ഗുരുവായൂരിൽ ദർശന നിയന്ത്രണം

Advertisement

തൃശൂര്‍: വരും ദിവസങ്ങളിൽ ഗുരുവായൂരിൽ ദർശന നിയന്ത്രണം. തുടര്‍ച്ചയായ പൊതു അവധി ദിനങ്ങളായ ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍ അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഇടദിവസങ്ങളായ ഓഗസ്റ്റ് 19 , 27 എന്നി ദിവസങ്ങളില്‍ കൂടി സ്‌പെഷ്യല്‍/ വിഐപി ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. പൊതു വരി നില്‍ക്കുന്ന ഭക്തര്‍ക്കെല്ലാം സുഗമമായ ദര്‍ശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധി ദിനങ്ങളില്‍ പതിവ് ദര്‍ശന നിയന്ത്രണം തുടരും.