2024 ആഗസ്റ്റ് 07 ബുധൻ
BREAKING NEWS
👉നെടുമ്പാശ്ശേരിവ്യാജ ബോംബ് ഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
🌴 കേരളീയം 🌴
🙏 വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ നടപടി സ്വീകരിക്കും. വെള്ളാര്‍ മല സ്‌കൂള്‍ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പില്‍ തന്നെ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
🙏 ജൂലായ് 30 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ’ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ ചൊവ്വാഴ്ച വരെ ലഭിച്ചത് 53 കോടി രൂപയാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
🙏 വയനാട് ദുരന്തത്തെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പ്പെട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് രാഹുല്‍ ഗാന്ധിയാണ്. രണ്ടാമത് പ്രധാന മന്ത്രി നരേന്ദ്രമോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ച് വിവരം അന്വേഷിച്ചു. കേന്ദ്രത്തിന് വേണ്ടി വിളിച്ച രണ്ട് പേരും എന്ത് സഹായവും നല്‍കാന്‍ സന്നദ്ധരാണ് എന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാല്‍ പിന്നീട് ചിലരുടെ നിലപാട് മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു.
🙏 വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നതിന് പകരം, അണിയറയില്‍ കൊടും ചതിപ്രയോഗം നടത്തുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. വയനാട് ഉരുള്‍പൊട്ടലിന്റെ പേരില്‍ കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതാന്‍ കേന്ദ്രസര്‍ക്കാരും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ദുരന്തത്തില്‍ ഒരു നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് കേന്ദ്രം നല്‍കിയ മുന്നറിയിപ്പുകള്‍ കേരളം അവഗണിച്ചുവെന്ന അവാസ്തവം കണ്ണില്‍ച്ചോരയില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
🙏 മേപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകള്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് മേപ്പാടി സ്‌കൂളില്‍ താല്‍ക്കാലിക പഠനത്തിന് സൗകര്യം ഒരുക്കും .20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും.
🙏 വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ എസ് ആര്‍ ടി സിയുമായി ചര്‍ച്ച നടത്തും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും.
🙏 വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു, മരിച്ചവര്‍ അനധികൃത കുടിയേറ്റക്കാര്‍ ആണോ എന്നും അദ്ദേഹം ചോദിച്ചു.
🙏 വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കരുത് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്കി.
🙏 വയനാട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ താമസത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
🙏 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നല്‍കിയാല്‍ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വയനാടിനായി ലഭിച്ച തുക വയനാടിന് കിട്ടുമെന്ന് ഉറപ്പ് വരുത്തണം.
🙏 ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി കൊടുത്തവര്‍ക്കും ഈ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഭീഷണിയുണ്ടെന്ന് ഹൈക്കോടതിയില്‍ ഹര്‍ജിക്കാരനായ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍. ആരോപണ വിധേയരുടെ ഭാഗം ആരും കേട്ടിട്ടില്ല.
🙏 കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രെയിനിംഗ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി. ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
🙏 മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാറിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
🙏 കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഇരട്ടിയായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ലോക്‌സഭയില്‍ അറിയിച്ചു . 2014ലെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 387 ആയിരുന്നുവെങ്കില്‍ ഇന്നത് 731 ആയി ഉയര്‍ന്നെന്ന് മന്ത്രി പറഞ്ഞു.
🇦🇽 അന്തർദേശീയം 🇦🇴
🙏 നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ പ്രധാനമന്ത്രിയാവും. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ധീന്‍, സൈനിക ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥി നേതാക്കളുടെ ആവശ്യം.
🙏 രാജി വെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യു കെ. ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യു കെ വ്യക്തമാക്കി. ഹസീന ഇന്ത്യയിലേക്ക് വരുന്ന കാര്യം പെട്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.
🙏 ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാകിസ്താനും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
🙏 രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കി. ബംഗ്ലാദേശ് പ്രതിപക്ഷത്തെ ഉദ്ധരിച്ചാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം
റിപ്പോര്‍ട്ടുചെയ്തത്.
🙏 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ടിം വാല്‍സിനെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കമല ഹാരിസ്. നിലവില്‍ മിനസോട്ട ഗവര്‍ണറാണ് അദ്ദേഹം.
🏑🏏🥍കായികം🤽🏻♀️🏋️♀️🏹
🙏പാരിസ് ഒളിമ്പിക്സില്‍ ചരിത്രമെഴുതി വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് ഒളിംപിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായി മാറി.
🙏ഇന്നലെ തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്റെ യു സുസാകിയെ 3-2ന് അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ കടന്ന വിനേഷ് യുക്രൈനിന്റെ ഒസ്‌കാന ലിവാച്ചിനെ തറപറ്റിച്ചാണ് സെമിയിലെത്തിയത്. ഇന്ന് നടക്കുന്ന ഫൈനലില്‍ യുഎസ്എയുടെ സാറ ആനാണ് വിനേഷിന്റെ എതിരാളി.
🙏 പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഇന്നലെ നടന്ന പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിലെ ആദ്യ ത്രോയില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ഫൈനലിന് യോഗ്യത നേടി. നാളെയാണ് ഫൈനല്‍.
🙏 പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആവേശകരമായ സെമിയില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജര്‍മനിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. വെങ്കലമെഡലിനായി ഇന്ത്യയ്ക്ക് മത്സരമുണ്ട്.
🙏 കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയുടെ ഫ്രാഞ്ചൈസിക്ക് ട്രിവാന്‍ഡ്രം റോയല്‍സ്, കൊല്ലം ജില്ലയുടെ ഫ്രാഞ്ചൈസിക്ക് ഏരീസ് കൊല്ലം സെയ്‌ലേഴസ്, ആലപ്പുഴ ജില്ലാ ടീമിന് ആലപ്പി റിപ്പിള്‍സ്, എറണാകുളം ജില്ലാ ടീമിന് കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശ്ശൂര്‍ ജില്ലാ ടീമിന് തൃശൂര്‍ ടൈറ്റന്‍സ്, കോഴിക്കോട് ജില്ലാ ടീമിന് കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.