കൊച്ചിയിൽ നിന്ന് ലാവോസിലേക്ക് മനുഷ്യ കടത്ത്,ഒരാള്‍ പിടിയില്‍

Advertisement

കൊച്ചി. ലാവോസിലേക്ക് മനുഷ്യ കടത്ത് നടത്തി എന്ന കേസിൽ ഒരാളെ തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു.
പള്ളുരുത്തി സ്വദേശി അഫ്സറാണ് പിടിയിലായത്. ഫോർട്ട് കൊച്ചി രാമേശ്വര സ്വദേശി ശുഹൈബ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
സൈബർ തട്ടിപ്പിനുവേണ്ടി സുഹൈബിനെ ലവോസിലേക്ക് കടത്തിയെന്നാണ് പരാതി. വിദേശത്ത് ടെലികോളിഗ് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കേസിൽ ചൈനീസ് കമ്പനി ജീവനക്കാരായ രണ്ടുപേരെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്. കേരളത്തിൽ നിരവധിപേർ സൈബർ സ്ലേവറിയുടെ ഭാഗമായി വിദേശത്തേക്ക് കടത്തപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.