ഷിരൂർ തിരച്ചിൽ മൃതദേഹമില്ലെന്ന്, പൊലിസ്തിരച്ചിൽ അവസാനിപ്പിച്ചു

Advertisement

ഷിരൂർ. മണ്ണിടിച്ചിലുണ്ടായ കർണാടക ഷിരൂരിൽ മൃതദേഹം കണ്ടെത്തിയില്ലെന്ന് പൊലിസ്. ഷിരൂരിൽ നിന്ന് 55 കിലോമീറ്റർ അകലെ ഹൊന്നാവര കടലിൽ മൃതദേഹം കണ്ടുവെന്ന് ഇന്നലെ മത്സ്യ തൊഴിലാളികൾ അറിയിച്ചിരുന്നു. ഇന്നലെ വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ഉത്തരകന്നഡ എസ് പി പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹൊന്നാവര ബീച്ചിന് സമീപത്തായി പുരുഷന്റെ മൃതദേഹം കണ്ടുവെന്ന് മത്സ്യതൊഴിലാളികൾ പൊലിസിനെ അറിയിച്ചത്. കരയിൽ നിന്ന് നാല് കിലോമീറ്റർ അകരെ അധികം പഴക്കമില്ലാത്ത മൃതദേഹം കണ്ടുവെന്നായിരുന്നു തൊഴിലാളികൾ പറഞ്ഞത്. എന്നാൽ തെറ്റായ വിവരമായിരുന്നുവെന്നും പൊലിസും കോസ്റ്റ് ഗാർഡും നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ലെന്നും ഉത്തര കന്നഡ എസ് പി പി നാരായണ പറഞ്ഞു..

വിവരം ലഭിച്ചപ്പോൾ മുതൽ പരിശോധന ആരംഭിച്ചു. വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് തിരച്ചിൽ തുടരുന്നില്ലെന്നും എസ് പി അറിയിച്ചു. ഷിരൂരിൽ ഔദ്യോഗിക തിരച്ചിൽ നടപടികൾ അവസാനിപ്പിച്ചിട്ട് ഇന്നേയ്ക്ക് എട്ട് ദിവസം പിന്നിട്ടു.