മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണത്തിന് ഇതുവരെയെടുത്തത് 63 കേസുകള്‍

Advertisement

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണത്തിന് 63 കേസുകള്‍ ഇതുവരെഎടുത്തു. 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപാഹ്വാനവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തലും ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തുന്നത്. നാട് കണ്ട മഹാദുരന്തത്തിന് പിന്നാലെയാണ് ഒരിടവേളക്ക് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ പണം ആവശ്യപ്പെട്ട് തുടങ്ങിയത്.
നാനാമേഖലകളില്‍ നിന്ന് സംഭാവനകള്‍ ഒഴുകിത്തുടങ്ങി. അതിനിടെ ചില കോണുകളില്‍ നിന്ന് സിപിഎമ്മുകാര്‍ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പടക്കം ഉയര്‍ത്തി ദുരിതാശ്വാസനിധിയുടെ സുതാര്യതക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. ഇതോടെയാണ് ഭീഷണിയുമായി സര്‍ക്കാര്‍ കേസെടുത്ത് തുടങ്ങിയത്.

Advertisement