ജോലിക്കിടെ ലിഫ്റ്റ് തകർന്നു; കളമശേരിയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

Advertisement

എറണാകുളം: ഉണിച്ചിറയിൽ സർവീസ് ലിഫ്റ്റ് തകർന്നു നിർമാണ തൊഴിലാളിക്കു ദാരുണാന്ത്യം. ഉണിച്ചിറ സ്വദേശി നസീറാണ് (42) മരിച്ചത്. സ്വകാര്യ കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെ ലിഫ്റ്റ് തകർന്നു വീഴുകയായിരുന്നു. ഇന്നു വൈകുന്നേരമാണ് അപകടം.

കെട്ടിടത്തിലെ മൂന്നാം നിലയിലേക്കു സാധനങ്ങൾ സർവീസ് ലിഫ്റ്റ് വഴി കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. ലിഫ്റ്റിന് അടിയിൽ നിൽക്കുകയായിരുന്നു നസീർ. ഇതിനിടെ വയർ പൊട്ടുകയും ലിഫ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Advertisement