വാർത്താ നോട്ടം
2024 ആഗസ്റ്റ് 08 വ്യാഴം
🌴കേരളീയം🌴
🙏 കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവനചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി.
🙏 വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കിയതായി ബാലഗോകുലം.
🙏 സിപിഎമ്മില്‍ വീണ്ടും അച്ചടക്ക നടപടി. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയെ ഏരിയാ സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റി. ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
🙏തൊഴിലിടങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നല്‍കുന്ന സ്ത്രീകളെ മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി.
🙏 നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ ഈ മാസം 20 വരെ നേരത്തെ എത്തണമെന്ന് അധികൃതര്‍. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
🙏 പത്താം ക്ലാസില്‍ 2026-27 അക്കാദമിക വര്‍ഷം മുതല്‍ സബ്ജക്ട് മിനിമം നടപ്പിലാക്കും. 2024-25 അക്കാദമിക വര്‍ഷം എട്ടാം ക്ലാസിലും 2025-26 അക്കാദമിക വര്‍ഷം 8, 9 ക്ലാസിലും 2026-27 അക്കാദമിക വര്‍ഷം 8,9,10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
🙏 സംസ്ഥാനത്ത് ഇക്കൊല്ലം ഓണപരീക്ഷ സെപ്റ്റംബര്‍ 3 മുതല്‍ 12 വരെയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. എട്ടാം ക്‌ളാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്തുമെന്നും അറിയിപ്പിലുണ്ട്.
🙏 യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തില്‍ പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്തു. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
🙏 കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗം മുന്‍ ക്ലാര്‍ക്ക് അഖില്‍ സി വര്‍ഗീസ് നടത്തിയ 3 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെന്‍ഷന്‍ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതല്‍ 2023 വരെയാണ് തട്ടിപ്പ് നടന്നത്.
🙏 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. പതിനൊന്നാം തീയതി വരെ 14 ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
🇳🇪 ദേശീയം 🇳🇪
🙏 മഹാരാഷ്ട്രയിലെ പൂനയില്‍ 68 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച രോഗികളില്‍ നാല് പേര്‍ മരിച്ചു. അറുപത്തെട്ടിനും എണ്‍പതിനും ഇടയിലുള്ള ആളുകളാണ് മരിച്ചത്. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ സ്ഥരീകരണം.
🙏 അമ്മയുടെ കൈ പിടിച്ച് റോഡിലൂടെ നടന്ന് പോകവെ അഞ്ചാം നിലയില്‍ നിന്നും ദേഹത്തേക്കു നായ വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെയില്‍ അമൃത് നഗറിലെ ചിരാഗ് ബില്‍ഡിങ്ങിന് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
🙏 കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന വിവാദത്തില്‍. പുറമെ സമാധാനപരമാണെങ്കിലും ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലുമുണ്ടാകുമെന്ന ഖുര്‍ഷിദിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്.
🙏 അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിക്ക് എതിരെ നടത്തിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്വന്തം ചെലവില്‍ പ്രമുഖ പത്രങ്ങളില്‍ ഖേദപ്രകടനം നടത്തണമെന്ന് സുപ്രീംകോടതി. പതഞ്ജലി കേസില്‍ ഐഎംഎ പ്രസിഡന്റ് ഡോ. ആര്‍ വി അശോകന്‍ സുപ്രീംകോടതിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി.
🙏 ശിവസേന യു ടി ബി വിഭാഗം നേതാവ് ഉദ്ദവ് താക്കറേ ദില്ലിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. . മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി മകന്‍ ആദിത്യ താക്കറെക്കൊപ്പം ദില്ലിയിലെത്തിയ ഉദ്ദവ് മല്ലികാര്‍ജുന്‍ ഖര്‍ഗേയുടെ വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി എന്നിവരുമായും ചര്‍ച്ച നടത്തി.
🇦🇴 അന്തർദേശീയം 🇦🇺
🙏ബംഗ്ലാദേശില്‍ നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇന്ന് ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറും. സര്‍ക്കാരിനെ നയിക്കാന്‍ സമ്മതിച്ച മുഹമ്മദ് യൂനുസ് ഇന്ന് പാരിസില്‍ നിന്ന് ധാക്കയില്‍ മടങ്ങിയെത്തും.
🏋️♀️🏑🤽🏻♀️കായികം🏹🥍🏏
🙏 പാരിസ് ഒളിംപിക്സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിന്ന് 100 ഗ്രാം വ്യത്യാസത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു.
🙏 വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ നിരാശ പങ്കുവച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ.
🙏 ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 110 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. ഇതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി.
🙏 വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് നാലാംസ്ഥാനം. ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് താരത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെയ്ക്കും മെഡല്‍ നേടാനായില്ല. 11-ാം സ്ഥാനത്താണ് അവിനാഷ് ഫിനിഷ് ചെയ്തത്.