മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു; ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

Advertisement

പാലക്കാട്:
മലമ്പുഴ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. അണക്കെട്ടിലെ വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112.99 മീറ്ററിൽ എത്തിയതിനാലാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നത്.

അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകൾ ചെറിയ തോതിൽ തുറന്നത്. മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Advertisement