ഡോക്ടർ വന്ദന ദാസ് കൊലപാതകം: പ്രതി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Advertisement

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ ആളൂർ മുഖേനയാണ് പ്രതി സന്ദീപ് സുപ്രീംകോടതിയെ സമീപിച്ചത്. സന്ദീപ് സമർപ്പിച്ചിരിക്കുന്ന വിടുതൽ ഹർജിയിൽ കേസിലെ അന്വേഷണം നീതിയുക്തമായ എല്ലാ നടന്നത് എന്ന് കുറ്റപ്പെടുത്തുന്നു. വിടുതൽ ഹർജിക്ക് ഒപ്പം താൽക്കാലിക ജാമ്യം അനുവദിക്കണമെന്നും സന്ദീപ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.