കോളേജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്

Advertisement

എറണാകുളം: മഴുവന്നൂരിൽ കോളേജ് അധ്യാപകനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. മഴുവന്നൂർ കവിതപ്പടിയിൽ വെണ്ണിയേത്ത് വിഎസ് ചന്ദ്രലാലിനെയാണ് വ്യാഴാഴ്ച വൈകിട്ട് വീടിന് സമീപത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടത്

ഉച്ചയോടെ ചന്ദ്രലാൽ പറമ്പിലേക്ക് പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. വൈകിട്ട് അയൽവാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സ്വന്തം ശരീരം മുറിവേൽപ്പിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാൽ എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നു.