മോഹൻലാലിനെ അധിക്ഷേപിച്ച സംഭവം; യൂട്യൂബർ ചെകുത്താൻ പോലീസ് കസ്റ്റഡിയിൽ

Advertisement

തിരുവല്ല:മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്‌സ് പോലീസ് കസ്റ്റഡിയിൽ. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ധിഖ് നൽകിയ പരാതിയിലാണ് തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ കസ്റ്റഡിയിലെടുത്തത്.

കേസെടുത്ത പിന്നാലെ അജു അലക്‌സ് ഒളിവിലായിരുന്നു.അശ്ലീല പദങ്ങൾ ഉപയോഗിച്ച് നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയാണ് അജു അലക്‌സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തിൽ പരമാർശം നടത്തിയത്.

Advertisement