തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാറാക്കാൻ എസ് എൻഡിപി യോഗത്തിന് ഹൈക്കോടതി നിർദേശം

Advertisement

കൊച്ചി.തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാറാക്കാൻ എസ്.എൻ.ഡി.പി യോഗത്തിന് ഹൈക്കോടതി നിർദേശം നൽകി.ഒരു മാസത്തിനകം പട്ടിക തയ്യാറാക്കണം.എല്ലാ ശാഖകളിൽ നിന്നും അംഗങ്ങളുടെ പട്ടിക ശേഖരിക്കാനും ഒറ്റ പട്ടികയാക്കാനും ജസ്റ്റിസ് ടി.ആർ .രവി നിർദേശം നൽകി.അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി നടപടി.തെരഞ്ഞെടുപ്പ് നടപടികൾക്കായുള്ള സഹായക സമിതിയിൽ യോഗം നിർദേശിച്ച രണ്ടുപേരെയും ഹർജിക്കാരന്റെ ഭാഗത്തു നിന്നും രണ്ട് പേരെയും നിയോഗിച്ചു.

Advertisement