കൊച്ചി. ചൈനീസ് കമ്പനിയ്ക്ക് കേരളാ ബാങ്ക് ടെൻഡർ അനുവദിച്ച സംഭവം . കേരള ബാങ്കിന് ഹൈക്കോടതി നോട്ടീസ്.
മൈക്രോ എ.ടി.എമ്മിനായി സിറ്റ്സാ ടെക്നോളജീസ് എന്ന ചൈനീസ് കമ്പനിയുമായി കരാറിലേർപ്പെട്ടതിൽ കേരളാ ബാങ്ക് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ചൈനീസ് കമ്പനിയ്ക്കായി
ടെൻഡർ യോഗ്യതകളിലടക്കം മാറ്റം വരുത്തിയതായാണ് ആക്ഷേപം. കേരളാ ബാങ്കുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൈമറി ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ആണ് ഹർജി നൽകിയത്