വിവാഹത്തിന് തയാറെടുപ്പുകളെല്ലാം നടത്തി ദിയ കൃഷ്ണ; ചിത്രങ്ങൾ വൈറൽ

Advertisement

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ വിവാഹിതയാവാനുള്ള തയ്യാറെടുപ്പിലാണ്. ബെസ്റ്റ് ഫ്രണ്ടായ അശ്വിൻ ഗണേഷിനെയാണ് ദിയ ജീവിതപങ്കാളിയാക്കുന്നത്. ഇടയ്‌ക്കൊരു ബ്രേക്കപ്പൊക്കെ സംഭവിച്ചുവെങ്കിലും അതിൽ തളരാതെ മുന്നേറുകയായിരുന്നു ദിയ.

അശ്വിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ചപ്പോൾ മുതൽ ഇരുവരും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. തുടക്കത്തിലൊന്നും കൃത്യമായൊരു മറുപടി നൽകാതെയിരിക്കുകയായിരുന്നു ഇരുവരും. പിന്നീട് പ്രണയം പരസ്യമാക്കുകയും വിവാഹത്തിനായി തയ്യാറെടുപ്പുകൾ നടത്തുകയുമായിരുന്നു.

ദിയ കൃഷ്ണയും അശ്വിനും സോഷ്യൽമീഡിയയിലെ താരങ്ങളാണ്. സെപ്റ്റംബറിലാണ് ഇവരുടെ വിവാഹം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയ സന്തോഷം പങ്കിട്ട് ഇവരെത്താറുണ്ട്. താലി വാങ്ങിയതിന്റെ വിശേഷങ്ങൾ വൈറലായിരുന്നു. ഓസിയെന്ന് വിളിക്കുന്ന ദിയ ഓൺലൈൻ ബിസിനസുമായും സജീവമാണ്. എല്ലാ വിശേഷങ്ങളും വ്‌ളോഗിലൂടെയായി പങ്കുവെക്കാറുണ്ട്. വീട്ടിൽ ആദ്യം കല്യാണം കഴിക്കുന്ന ആൾ ഞാനായിരിക്കുമെന്ന് ദിയ പറഞ്ഞിരുന്നു. അഹാനയ്ക്ക് മുൻപ് തന്നെ എന്റെ കല്യാണം നടന്നേക്കുമെന്നായിരുന്നു ഇടയ്ക്ക് ദിയ പറഞ്ഞത്. ഇപ്പോഴിതാ അനിയത്തിയുടെ കാര്യങ്ങൾക്കെല്ലാം ചേച്ചിയും മുന്നിലുണ്ട്. സ്വർണം വാങ്ങുമ്പോഴും അശ്വിന്റെ വീട്ടിലേക്ക് പോവുമ്പോഴുമെല്ലാം അഹാനയും മുന്നിലുണ്ടായിരുന്നു.

സിംപിൾ ലുക്കാണ് കല്യാണത്തിന് തിരഞ്ഞെടുക്കുന്നതെന്ന് ദിയ വ്യക്തമാക്കിയിരുന്നു. മഞ്ഞനിറത്തിൽ നിന്നും ആന്റീക്ക് രീതിയിലുള്ള ആഭരണങ്ങളാണ് എനിക്ക് ഇഷ്ടം. അതനുസരിച്ചുള്ള പർച്ചേസ് മതിയെന്നും ദിയ അമ്മയോട് പറയുന്നുണ്ടായിരുന്നു. കല്യാണപ്പെണ്ണാവുന്നതിന് തൊട്ടുമുൻപായി നടത്തിയ ബ്രൈഡൽ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഇതിനകം ഒരുലക്ഷത്തിലധികം പേരാണ് ദിയയുടെ ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുള്ളത്.

താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. ഇഷാനി കൃഷ്ണയായിരുന്നു ആദ്യം കമന്റ് ചെയ്തത്. കൊള്ളാമെടാ എന്നായിരുന്നു ഇഷാനി കൃഷ്ണ പറഞ്ഞത്. അൗ എന്നായിരുന്നു അശ്വിൻ പറഞ്ഞത്. വൗ പറഞ്ഞാണ് അഹാന എത്തിയത്. ഫോട്ടോസ് മാത്രമല്ല കമന്റുകളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ദിയയുമായുള്ള പ്രണയം ആദ്യം പരസ്യമാക്കിയത് അശ്വിനായിരുന്നു. അവൾ എന്റെ പ്രണയം സ്വീകരിച്ചു എന്നായിരുന്നു അശ്വിൻ പറഞ്ഞത്. അശ്വിനെപ്പോലെയൊരു പയ്യനെ കിട്ടിയതിൽ ദിയ ഭാഗ്യവതിയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്. അശ്വിന്റെ കുടുംബാംഗങ്ങളും വീഡിയോകളിലൂടെയായി പ്രേക്ഷകർക്ക് പരിചിതരാണ്. മീനമ്മയ്‌ക്കൊപ്പമായും വീഡിയോ ചെയ്യാറുണ്ട്. ഇതുപോലെയൊരു കുടുംബത്തിലെത്താൻ കഴിഞ്ഞത് ദിയയുടെ ഭാഗ്യമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

സ്‌നേഹത്തിനാണ് ദിയ മുൻതൂക്കം കൊടുക്കുന്നത്. അശ്വിന്റെ കുടുംബത്തിന് പറ്റിയ ആളാണ് ദിയ എന്നായിരുന്നു കമന്റുകൾ. അശ്വിനും കുടുംബത്തിനും ഒപ്പം ഉള്ളപ്പോൾ ദിയ കൂടുതൽ സന്തോഷവതിയാണ്. കൃഷ്ണകുമാറിനെപ്പോലെ തന്നെയാണ് ഓസിയുടെ സംസാരം എന്നായിരുന്നു പുതിയ വീഡിയോ കണ്ടവർ പറഞ്ഞത്. ഓസിയുടെ സന്തോഷം ഞങ്ങളുടെയും എന്ന് പറഞ്ഞായിരുന്നു കൃഷ്ണകുമാർ മകൾ വിവാഹിതയാവാൻ പോവുന്നതിന്റെ സന്തോഷം പങ്കിട്ടത്. പെൺകുട്ടികളാണെന്ന് കരുതി ഒരുപ്രായമെത്തുമ്പോൾ അവരെ വിവാഹം കഴിപ്പിച്ച് വിടുക എന്ന ചിന്താഗതിയൊന്നും ഞങ്ങൾക്കില്ല. അവരുടെ ജീവിതം അവരായിട്ട് തെരഞ്ഞെടുക്കു എന്നുമായിരുന്നു കൃഷ്ണകുമാറും സിന്ധുവും പറഞ്ഞത്.