ലാവോസിലേക്ക് കൊച്ചിയില്‍ നിന്ന് നടത്തിയ മനുഷ്യ കടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

Advertisement

കൊച്ചി. ലാവോസിലേക്ക് കൊച്ചിയില്‍ നിന്ന് നടത്തിയ മനുഷ്യ കടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിടിയിലായത് പള്ളുരുത്തി സ്വദേശി ബാദുഷ. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ്.

സൈബർ സ്ലേവറി സംഘത്തിലെ പ്രധാന ഏജന്റ് ആണ്
പിടിയിലായ ബാദുഷ. ലാവോസിലുള്ള ഓൺലൈൻ തട്ടിപ്പ് കമ്പനികളിലേക്ക് 30ലധികം പേരെയാണ് പിടിയിലായ ബാദുഷ കൊച്ചിയിൽ നിന്ന് റിക്രൂട്ട് ചെയ്തത്. 2013 മുതൽ ഇയാൾ ലാവോസിൽ ജോലി ചെയുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജോലി തട്ടിപ്പിനിയായി കമ്പോഡിയയിൽ നിന്ന് തിരിച്ചെത്തിയ ആറു മലയാളികൾ നൽകിയ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരുന്നു. ഈ കേസ് പരാതിക്കാരുടെ സ്റ്റേഷൻ പരിധിയിലേക്ക് കൈമാറും.

ടെലി കോളിങ്‌, ഡാറ്റാ എൻട്രി ജോലികൾ വാഗ്ദാനം ചെയ്താണ് മലയാളികളെ കുരുക്കുന്നത്. ലാവോസിൽ എത്തിയാൽ ഇന്ത്യാക്കാരെ വിവിധ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരകളാക്കുന്ന ജോലിയാണ് ലഭിക്കുക. ക്രൂരത തൊഴിൽ പീഡനവും നേരിടണം.
ലാവോസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന
കൂടുതൽ പേര് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.