കൊച്ചി. ചൈനീസ് കമ്പനിയ്ക്ക് കേരളാ ബാങ്ക് ടെൻഡർ അനുവദിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി ഹർജി വിശദവാദത്തിനായി മാറ്റി. മൈക്രോ എ.ടി.എമ്മിനായി സിറ്റ്സാ ടെക്നോളജീസ് എന്ന ചൈനീസ് കമ്പനിയുമായി കരാറിലേർപ്പെട്ടതിൽ കേരളാ ബാങ്ക് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ചൈനീസ് കമ്പനിയ്ക്കായി
ടെൻഡർ യോഗ്യതകളിലടക്കം മാറ്റം വരുത്തിയതായാണ് ആക്ഷേപം. കേരളാ ബാങ്കുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൈമറി ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ആണ് ഹർജി നൽകിയത്.
Home News Breaking News ചൈനീസ് കമ്പനിയ്ക്ക് കേരളാ ബാങ്ക് ടെൻഡർ അനുവദിച്ചതിനെതിരായ ഹർജി ,എതിർ കക്ഷികൾക്ക് നോട്ടീസ്