മുണ്ടൂരിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു, അപകടങ്ങള്‍ പരക്കെ

Advertisement

തൃശൂർ. കുറ്റിപ്പുറം പാതയിൽ മുണ്ടൂരിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയിൽ അങ്കമാലി കറുകുറ്റി അഡ് ലക്സിന് സമീപം സ്വകാര്യബസും അപകടത്തിൽപ്പെട്ടു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോയ കല്ലട ബസ്സാണ് അപകടത്തിൽപ്പെട്ടത്. കാക്കനാട് കളക്ടറേറ്റ് സിഗ്നലിന് സമീപം ലോറിക്ക് തീപിടിച്ചു


തൃശ്ശൂർ മുണ്ടൂർ പമ്പ് പരിസരത്ത് നിന്ന് ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. കുളത്തൂ പുഴയിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് വന്ന സുസുക്കി വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്. കുളത്തൂപ്പുഴ സ്വദേശി 53 വയസുള്ള ഷെരീഫയാണ് മരിച്ചത്. സഹയാത്രികനായ ഫൈസൽ തൃശൂർ അമല ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം പാതയോരത്തെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അതിനിടെ ദേശീയപാതയിൽ അങ്കമാലി കറുകുറ്റി അഡ് ലക്സിന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോയ കല്ലട ബസ്സ് അപകടത്തിൽപ്പെട്ടു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയൻ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാക്കനാട് കളക്ടറേറ്റ് സിഗ്നലിന് സമീപം ലോറിക്ക് തീപിടിച്ചു. അശോക് ലൈലാൻഡ് ലോറിക്കാണ് തീ പിടിച്ചത്.ഫയർഫോഴ്സ് എത്തി പിന്നീട് തീ അണച്ചു.