റബർ വില സർവകാല റെക്കോർഡിൽ

Advertisement

കൊച്ചി. റബർ വില സർവകാല റെക്കോർഡിൽ . ആഭ്യന്തര മാർക്കറ്റിൽ RSS 4ന് കി ലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. 247 രൂപയാണ് റബർ ബോർഡ് വില. 13 വർഷത്തിന് ശേഷമാണ് റബർ വില 250 കടക്കുന്നത് .

കാലാവസ്ഥയിൽ ഉണ്ടായ തിരിച്ചടി റബ്ബർ കൃഷിയെ സാരമായി ബാധിച്ചതിനിടയിലാണ് റബർ വില കുതിച്ചുയർന്നത് . ആഭ്യന്തര വിപണിയിൽ 13 വർഷത്തിനുശേഷം ആദ്യമായി റബർ വില 250 കടന്നു. പ്രാദേശിക മാർക്കറ്റിൽ പലയിടത്തും 255 രൂപയ്ക്ക് വ്യാപാരം നടന്നു . RSS 4 ന് 247 രൂപയാണ് റബർ ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നത് . RSS 5 ന് 243 രൂപയും ഉണ്ട് / കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത് .2011 ഏപ്രിൽ അഞ്ചിനാണ് ഇതിന് മുൻപ് ആഭ്യന്തര വിപണിയിൽ വില ഇത്രയധികം ഉയർന്നത് .
അന്ന് 243 രൂപയാണ് RSS 4 ന് രേഖപ്പെടുത്തിയത്. അന്ന് രാജ്യാന്തര വില 292.97 രൂപയായിരുന്നു. 2016 ൽ ഫെബ്രുവരിയിൽ വില 91 രൂപയായി കുത്തനെ ഇടിയുകയും ചെയ്തു .
അതേസമയം രാജ്യാന്തര വിലയിൽ ഇപ്പോൾ കാര്യമായ മാറ്റം ഉല്ല . ലാറ്റക്സ് വില 245 രൂപയാണ് . സീറ്റ് റബറിൽ നിന്നും കർഷകർ മാറിയതും വില കൂടാൻ കാരണമായിട്ടുണ്ട് .
മേയ്-ജൂൺ മാസങ്ങളിൽ ഉണ്ടായ കണ്ടെയ്നർ ക്ഷാമം, ചരക്കുനീക്കത്തിനുള്ള ചെലവ് വർധിച്ചതും വിലവർധനയ്ക്കു കാരണമായിട്ടുണ്ട്.

Advertisement

1 COMMENT

Comments are closed.