വയനാട്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി കെഎസ്ഇബി,പുനരധിവാസത്തിന്റെ ഭാഗമായി വാടകവീടുകളില്‍ താമസിക്കുന്നവരില്‍ നിന്ന് വൈദ്യുതി ചാര്‍ജ്ജ് ഈടാക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു,കെഎസ്ഇബിക്ക് കീഴിലുള്ള ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ ദുരന്തബാധിതര്‍ക്ക് നല്‍കുന്ന കാര്യവും പരിശോധിക്കും,ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സ്വമേധയ കേസെടുത്ത ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു,ഹൈക്കോടതി നടപടി കേരളത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി
സര്‍വ്വതും നഷ്ടപ്പെട്ട് വാടകവീടുകളിലെക്കെത്താന്‍ പോകുന്ന ദുരന്തബാധിതര്‍ക്ക് അല്പമെങ്കിലും ആശ്വാസമാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം,നേരത്തെ ഉരുള്‍പൊട്ടല്‍ മേഖലയിലെ താമസക്കാരില്‍ നിന്ന് ആറ് മാസത്തേക്ക് കുടിശ്ശിക ഈടാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു,വാടക വീടുകളിലേക്ക് മാറുന്നവരില്‍ നിന്നുകൂടി ചാര്‍ജ്ജ് ഈടാക്കില്ലെന്ന് അറിയിക്കുകയാണ് മന്ത്രി
വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സ്വമേധയ കേസെടുത്ത ഹൈക്കോടതി നടപടിയെ കൃഷിമന്ത്രി പി പ്രസാദ് സ്വാഗതം ചെയതു,ഹൈക്കോടതി നടപടി കേരളത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് ഈ മാസം 13ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതായും മന്ത്രി പി പ്രസാദ് പറഞ്ഞു