ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ല… രാജ്യം ഒപ്പമുണ്ട്: പ്രധാനമന്ത്രി

Advertisement

ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്നും രാജ്യം ഒപ്പമുണ്ടെന്നും പ്രധാനമന്ത്രിയുടെ ഉറപ്പ്. കേരളം തനിച്ചല്ല. ദുരന്തവിവരം അറിഞ്ഞപ്പോള്‍ തന്നെ കഴിയുന്നതെല്ലാം ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനും സംഘങ്ങളെ അയച്ചു. ദുരന്തത്തെ തടയാനാവില്ല. എന്നാല്‍ ഇരകളുടെ ഭാവി നമ്മുടെ ഉത്തരവാദിത്തമാണ്. ഉദാരമായ സമീപനമായിരിക്കും. പണമില്ലാത്തതതിനാല്‍ പുനരധിവാസം തടസപ്പെടില്ല. കേരളം ആവശ്യം അറിയിക്കുന്നത് അനുസരിച്ച് സഹായമെത്തിക്കും. അടിസ്ഥാന സൗകര്യവികസനം മുതല്‍ വിദ്യാഭ്യാസം വരെ ആവശ്യമായ സഹായം നല്‍കും. ദുരന്തത്തിനിരയായ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഗുജറാത്ത് ഇതിലും വലിയ ദുരന്തം കണ്ടതാണ്. അന്ന് ആയിരങ്ങള്‍ മരിച്ചു. അന്ന് താന്‍ ദുരന്തഭൂമിയില്‍ ജോലി ചെയ്തുവെന്നും നരേന്ദ്രമോദി അവലോകന യോഗത്തില്‍ ഓര്‍മിച്ചു. വിശദമായ നിവേദനം അയക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.