ദലിത് ക്രൈസ്തവർ രാജ്ഭവൻ മാർച്ചും ധർണ്ണയും നടത്തി

Advertisement

തിരുവനന്തപുരം: മതത്തിൻ്റെ പേരിൽ ദലിത് ക്രൈസ്തവരെ പട്ടിക ജാതി ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ 1950 ആഗസ്റ്റ് 10 ലെ പ്രസിഡഷ്യൽ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ്, കേരള കൗൺസിൽ ഓഫ് ചർച്ചസ്, ദലിത് കത്തോലിക്കാ മഹാജനസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും ധർണ്ണയും നടത്തി. ഭരണഘടനയ്ക്ക് വിരുദ്ധമായ പ്രസിഡൻഷ്യൽ ഉത്തരവ് പിൻവലിച്ച് ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാണ്ടർ കേണൽ. ജോൺ വില്യം പോളിമെറ്റ്ല ആവശ്യപ്പെട്ടു.സിഡിസി ചെയർമാൻ എസ്.ജെ. സാംസൺ അദ്ധ്യക്ഷത വഹിച്ചു. കെസിസി ജനറൽ സെക്രട്ടറി അഡ്വ.ഡോ.പ്രകാശ് പി.തോമസ്, ബൈബിൾ ഫെയ്ത് മിഷൻ ബിഷപ്പ് .റൈറ്റ്.റവ.ഡോ. സെൽവദാസ് പ്രമോദ്, കെ സി സി രക്ഷാധികാരി ഫാ.ജോൺ അരീക്കൽ, റവ. എൽ റ്റി.പവിത്രസിംഗ്, ലെഫ്.കേണൽ.സജുഡാനിയേൽ, എബനേസർ ഐസക്, അഡ്വ.കെ.ആർ.പ്രസാദ്,ഡിസിഎംസ് രൂപത പ്രസിഡൻ്റ് സജിമോൻ, ജോയ് പോൾ, ലെഫ്.കേണൽ.എൻ.ഡി. ജോഷ്വാ, റവ.വൈ. ലാലു, റ്റി.ജെ. മാത്യു, ജോർജ് എസ്.പളളിത്തറ, എലിസബത്ത് ജോയി, എസ്. ധർമ്മരാജ്, റവ.എഡ്മണ്ട് റോയി എന്നിവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുമ്പായി മ്യൂസിയം പരിസരത്ത് നിന്ന് പ്രകടനവും ഉണ്ടായിരുന്നു.

Advertisement