നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഞായറാഴ്ച തുറക്കും

Advertisement

പത്തനംതിട്ട.നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഞായറാഴ്ച തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് മേൽ ശാന്തി പിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുത്തരി പൂജകൾക്കായി എത്തിക്കുന്ന നെൽ കതിരുകൾ കൊടിമര ചുവട്ടിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ ബോഡ് അംഗങ്ങൾ ഏറ്റുവാങ്ങും.
പാലക്കാട്, അച്ചൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 05.45 നും 6.30 നും ഉള്ളിലാണ് നിറപുത്തരി പൂജകൾ നടക്കുക. ശേഷം ശ്രീകോവിലിൽ പൂജിച്ച നെൽ കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. പൂജകൾക്ക് ശേഷം തിങ്കളാഴ്ച രാത്രി പത്തിന് നട അടയ്ക്കും.