ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ പഠനച്ചിലവ് പൂര്‍ണ്ണമായി യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു

Advertisement

പാലക്കാട് .വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയിലെ കുട്ടികള്‍ക്ക് നല്‍കിയ വാക്കുപാലിച്ച് യൂത്ത് കോണ്‍ഗ്രസ്,പഠനച്ചിലവ് പൂര്‍ണ്ണമായി യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമ്പോള്‍ പാലക്കാട് നിന്നാണ് 2000ത്തോളം കുട്ടികള്‍ക്ക് വേണ്ടിയുളള പഠനോപകരണങ്ങള്‍ പൂര്‍ണ്ണമായി എത്തുന്നത്


ദുരന്തം സകലതും കവര്‍ന്നെടുത്തു..കൂട്ടത്തില്‍ കൂഞ്ഞുകൈകളില്‍ ഒതുങ്ങിയിരുന്ന ബാഗും ബുക്കുകളും പെന്നും പെന്‍സിലുമെല്ലാം പോയി…പഠനചിലവ് ഏറ്റെടുക്കുന്നുവെന്ന സംസ്ഥാനനേതൃത്വത്തിന്റെ ആഹ്വാനപ്രകാരമാണ് പഠനോപകരണങ്ങള്‍ പാലക്കാട് നിന്ന് കയറ്റി അയച്ചത്..

2000ത്തോളം ബാഗുകള്‍,പതിനായിരക്കണക്കിന് പുസ്തകങ്ങള്‍,പെന്‍,പെന്‍സില്‍,ബോക്‌സ്,തുടങ്ങി കളിപ്പാട്ടങ്ങള്‍ വരെ പാലക്കാട് നിന്ന് വയനാട്ടിലേക്ക് എത്തിക്കുന്നുണ്ട്,മണ്ഡലം കമ്മറ്റികള്‍ വഴിയാണ് പഠനോപകരങ്ങള്‍ സ്വരൂപിച്ചത്