ഡിജിപി ടികെ വിനോദ്കുമാര്‍ ഇന്ന് സ്വമേധയാ വിരമിക്കുന്നു

Advertisement

തിരുവനന്തപുരം. ഡി.ജി.പിയും വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ മേധാവിയുമായ ഡോ. ടി.കെ. വിനോദ് കുമാർ ഇന്ന് സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കും.
1992 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ വിനോദ് കുമാർ ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയശേഷം ഓ.എൻ.ജി.സിയിൽ ജോലി ചെയ്യവേയാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. കൊല്ലം, കട്ടപ്പന, തിരുവനന്തപുരം കന്റോൺമെന്റ് എന്നീ സബ് ഡിവിഷനുകളിൽ എ.എസ്.പി ആയും തിരുവനന്തപുരം റൂറൽ, കോട്ടയം, എറണാകുളം റൂറൽ, പാലക്കാട് ജില്ലകളിലും ക്രൈംബ്രാഞ്ചിലും എസ്.പി യായും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും പ്രവർത്തിച്ചു.വിരമിക്കുന്ന ഡി.ജി.പിക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിൽ പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി.