സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭ അധ്യക്ഷ കൊണ്ടോട്ടിയിലുണ്ട്

Advertisement

മലപ്പുറം. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭ അധ്യക്ഷ ഇനി കൊണ്ടോട്ടി നഗരസഭയുടേത്. ഇരുപത്തി ആറുകാരി നീറാട് സ്വദേശിനി നിത ഷെഹിര്‍ ആണ് നഗരസഭ അധ്യക്ഷയായി ചുമതലയായി ചുമതലയേറ്റത്.യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയാണ് ഇവർ.

.യുഡിഎഫ് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയിൽ മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിലെ ഫാത്തിമത് സുഹറാബി രാജി വെച്ചതോടെയാണ് പുതിയ ആൾക്ക് അവസരം ഒരുങ്ങിയത്.40 അംഗ നഗരസഭയിൽ
32 വോട്ടുകൾ നേടിയാണ് നിത ഷെഹിര്‍ നഗരസഭ അധ്യക്ഷ ആയത്

യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ആയ നിത നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ആയിരുന്നു.യുവാക്കൾക്ക് വേണ്ടി കാര്യമായ ഇടപെടൽ നടത്തണമെന്ന് ചെയർപേഴ്‌സൺ പറയുന്നു

ബിഎസ്സി ഫിസിക്സ് ബിരുദധാരിയാണ് നിത ഷെഹിര്‍