തിരുവനന്തപുരം. ശ്രീകാര്യത്ത് കാപ്പ കേസ് പ്രതി ജോയിയുടെ കൊലപാതകത്തിൽ പ്രതികളായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. വാടകയ്ക്ക് എടുത്ത് കാറിൽ എത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്. പ്രതികളെ സംഭവ സ്ഥലത്ത് തെളിവ് എടുപ്പിന് എത്തിച്ചു.
കുറ്റ്യാണി സ്വദേശികളായ സജീർ, രാഗേഷ്, പാപ്പനംകോട് സ്വദേശി വിനോദ്, ശ്രീവരാഹം സ്വദേശി ഉണ്ണികൃഷ്ണൻ, മുട്ടത്തറ സ്വദേശി നന്ദുലാൽ എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദയാത്ര പോകാൻ എന്ന് പേരിൽ വാടകയ്ക്ക് എടുത്ത ക
കാറിൽ എത്തിയാണ് പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽ വെച്ച് പ്രതികൾ വെട്ടുകത്തി ജോയിയെ വെട്ടി പരിക്കേൽപ്പിച്ചത്. അരമണിക്കൂറോളം റോഡിൽ രക്തം വാർന്ന് കിടന്ന ജോയിയെ പൊലീസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ജോയി മരിച്ചു. ആശുപത്രിയിലേക്ക് ഉള്ള യത്രയ്ക്കിടെ പ്രതികളുടെ വിവരങ്ങൾ ജോയ് പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് പ്രതികൾ സഞ്ചരിച്ച കാർ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തിയിരുന്നു. കാറിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും വിരലടയാളവും ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെയും പിടികൂടിയത്. മണ്ണ് മാഫിയ സംഘങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികളെ സൊസൈറ്റി ജംഗ്ഷനിൽ എത്തിച്ച തെളിവെടുത്തു.
Home News Breaking News മണ്ണ് മാഫിയ സംഘങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കം കൊലപാതകത്തിലെത്തി, ജോയിയുടെ കൊലപാതകത്തിൽ അഞ്ചുപേരുടെ അറസ്റ്റ്...