തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്

Advertisement

തൊടുപുഴ. നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽ ഡി എഫ് ഭരിക്കുന്ന നഗരസഭയിൽ ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലി കേസിൽ പ്രതിയാതിന് പിന്നാലെ എൽ ഡി എഫ് പിന്തുണ പിൻവലിച്ചതോടെയാണ് രാജി വെച്ചത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതോടെ 13 അംഗങ്ങളുള്ള യു ഡി എഫ് നാണ് നഗരസഭയിൽ ഭൂരിപക്ഷം. കുറുമാറ്റ നിയമപ്രകാരം  ഒരു എൽ ഡി എഫ് അംഗത്തെ അയോഗ്യനാക്കുകയും ചെയ്തതോടെ ഇടത് മുന്നണിക്ക് നിലവിൽ 12 അംഗങ്ങളാണ് നഗരസഭയിൽ ഉള്ളത്. സ്വതന്ത്ര അംഗമായ മുൻ ചെയർമാൻ സനീഷ് ജോർജിൻ്റെ നിലപാടും ഭരണം നിശ്ചിയിക്കുന്നതിൽ നിർണായകമാണ്. 8 അംഗങ്ങളുള്ള ബി ജെ പി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നേക്കും .